Latest NewsUAENewsInternationalGulf

വാഹന മലിനീകരണം നിരീക്ഷിക്കാൻ റോഡിൽ സംവിധാനവുമായി അബുദാബി: ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കും

റോഡുകളിൽ ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കാനാണ് തീരുമാനം

അബുദാബി: വാഹനങ്ങളുടെ മലിനീകരണം നേരിട്ട് നിരീക്ഷിക്കാൻ റോഡുകളിൽ സംവിധാനവുമായി അബുദാബി. ഇതിനായി റോഡുകളിൽ ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കാനാണ് അബുദാബിയുടെ തീരുമാനം. മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. പരിസ്ഥിതി ഏജൻസി അബുദാബിയുടെ വായു ഗുണനിലവാര, ശബ്ദ, കാലാവസ്ഥാ വ്യതിയാന വിഭാഗം മാനേജർ റുഖിയ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘പണി പടിവാതിൽക്കലെത്തിയിട്ടുണ്ട്’ : ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പു നൽകി തായ്‌വാൻ

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ കാലത്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞതുമൂലം മലിനീകരണ തോതിലും കുറവുണ്ടായിരുന്നു. എന്നാൽ, നിയന്ത്രണം നീക്കിയതിന് പിന്നാലെ മലിനീകരണ തോത് വീണ്ടും ഉയർന്നു. മലിനീകരണം കൂടിയ വാഹനങ്ങൾ നിരത്തിൽ നിന്നു പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നീക്കവും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Read Also: ഇന്ത്യൻ ടീമിൽ മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ എക്കാലത്തും എന്റെ സ്വപ്നമാണ്: ഹര്‍ദ്ദിക് പാണ്ഡ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button