മുംബൈ: മഹാരാഷ്ട്ര നവനിർമ്മാൺ സേനാ മേധാവി രാജ് താക്കറെ അയോദ്ധ്യ സന്ദർശിക്കുന്നത് ബിജെപിയുടെ പാർലമെന്റ് അംഗങ്ങൾ എതിർക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അയോദ്ധ്യ സന്ദർശിക്കാനും ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം പ്രാപ്തമാക്കാനും എല്ലാവർക്കും സാധിക്കണമെന്ന് ഫഡ്നാവിസ് പറഞ്ഞു.
ഉത്തർ പ്രദേശിൽ നിന്നുള്ള ബിജെപി എംപി ബ്രിജ് ഭൂഷൻ ശരൺ സിംഗിന്റെ പ്രസ്താവന പുറത്തു വന്ന സാഹചര്യത്തിലായിരുന്നു ഫഡ്നാവിസ് ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചത്.
മഹാരാഷ്ട്ര നവനിർമ്മാൺ സേനയും ശിവസേനയും എക്കാലത്തും ഉത്തരേന്ത്യൻ വിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അവ തിരുത്തിപ്പറഞ്ഞു മാപ്പപേക്ഷിച്ച ശേഷം മാത്രം അയോദ്ധ്യ സന്ദർശിക്കാനായിരുന്നു സിംഗ് പറഞ്ഞത്.
ബിജെപി എംപി പറഞ്ഞത് എല്ലാവരുടെയും അഭിപ്രായമല്ല എന്ന നിലപാടിലാണ് മഹാരാഷ്ട്ര നവനിർമ്മാൺ സേന. പാർട്ടിയല്ലാതെ, രാജ് താക്കറെ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ജൂൺ അഞ്ചാം തീയതിയാണ് രാജ് താക്കറെ അയോദ്ധ്യ സന്ദർശിക്കുന്നത്.
Post Your Comments