ഗുവാഹട്ടി: പോപ്പുലർ ഫ്രണ്ടുകാർ രാജ്യവിരുദ്ധരാണെന്നും ഉടൻ നിരോധിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി അസം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ നുമാൽ മോമിൻ. മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ രാജ്യത്താകെ നിരോധിക്കണമെന്ന് നുമാൽ മോമിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
‘പോപ്പുലർ ഫ്രണ്ടുകാർ രാജ്യവിരുദ്ധരാണ്. ഭീകര സംഘടനകളെപ്പോലെയാണ് അവരുടെ പ്രവർത്തനം. ഉടൻ നിരോധിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് അസമിൽ, പ്രവർത്തനം നടത്താൻ പോപ്പുലർ ഫ്രണ്ടുകാർ ലക്ഷ്യമിടുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. അതിനാൽ സംഘടനയ്ക്കെതിരെ നടപടി എടുക്കണം’, നുമാൽ മോമിൻ വ്യക്തമാക്കി.
തൃക്കാക്കരയില്‍ ഇടതുവിരുദ്ധ സൂചന, ഭരണം വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണെന്ന് സാബു എം ജേക്കബ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്ന സമയത്ത് ഗുവാഹത്തി കത്തുകയായിരുന്നുവെന്നും നിയമത്തിനെതിരെ അസമിൽ പ്രതിഷേധം നടത്തിയവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെയും സർക്കാരിനെയും വടക്ക് കിഴക്കൻ മേഖലയെയും തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും. അവരെ ഭീകരരായി കണക്കാക്കണമെന്നും നുമാൽ മോമിൻ ആവശ്യപ്പെട്ടു.
Post Your Comments