തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യുവജന സംഘടന രൂപീകരണത്തിന് തയ്യാറെടുത്ത് എസ്ഡിപിഐ. പുതിയ സംഘടനയുടെ പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിനായി പിഎഫ്‌ഐ ശക്തികേന്ദ്രങ്ങളില്‍ സംഘടനാ രൂപീകരണത്തിനായി യോഗങ്ങളും ചേര്‍ന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം, പുതിയ സംഘടനയുടെ നീക്കങ്ങള്‍ ഐബി നിരീക്ഷിച്ച് വരികയാണ്.
കഴിഞ്ഞ വര്‍ഷമാണ് പിഎഫ്ഐക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അഞ്ച് വര്‍ഷ കാലയളവിലേക്കാണ് സംഘടനയെ നിരോധിച്ചത്. പോപ്പുലര്‍ ഫ്രണ്ടില്‍ ഏതെങ്കിലും തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ കുറ്റകരമാണ്. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദ സംഘടനയായ പിഎഫ്എയെ നിരോധിച്ചത്.
കേന്ദ്ര ഏജന്‍സികളായ ഇഡിയുടെയും എന്‍ഐഎയുടെയും രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സംഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.
Post Your Comments