ഏറ്റുമാനൂർ: കാർ വിൽപ്പന നടത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപികയിൽ നിന്നും യൂസ്ഡ് കാർ ഷോറൂം ഉടമയിൽ നിന്നും നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി പാറക്കുളത്തിൽ ജീമോൻ കുര്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2021 സെപ്റ്റംബറിൽ ആണ് കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ സ്വദേശിയായ അധ്യാപികയുടെ കാർ, യൂസ്ഡ് കാർ ഷോറൂമിൽ വിൽപ്പന നടത്താമെന്ന് പറഞ്ഞാണ് ജീമോൻ വാങ്ങിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത എഴ് ലക്ഷം രൂപയുടെ ലോൺ തീർത്ത് ബാക്കി തുക നൽകാമെന്ന് പറഞ്ഞാണ് അധ്യാപികയോട് കാർ വാങ്ങിയത്.
Read Also : റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന ഗര്‍ഭിണിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി
തുടർന്ന്, ഈ കാർ ജീമോൻ കോഴിക്കോടുള്ള മെട്രോ യൂസ്ഡ് കാർ ഉടമ ബിബീഷിന് 8,25,000 രൂപക്ക് വിറ്റു. ഇതിൽ നിന്ന് ഒരു ലക്ഷം രൂപ അധ്യാപികക്ക് നൽകി. ബാക്കി ഏഴുലക്ഷം രൂപ ലോൺ തിരിച്ചടക്കാനെന്നു പറഞ്ഞ് വാങ്ങി. എന്നാൽ, മൂന്നരലക്ഷം രൂപ മാത്രമാണ് അടച്ചത്. തുടർന്ന്, ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം ആവശ്യപ്പെട്ട് ആളെത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടർന്ന്, നാലരലക്ഷത്തോളം രൂപ അടച്ച് ലോൺ ക്ലോസ് ചെയ്യുകയായിരുന്നു.
യൂസ്ഡ് കാർ ഷോറൂം ഉടമയും അധ്യാപികയും നൽകിയ പരാതിയിലാണ് ജീമോനെ അറസ്റ്റ് ചെയതത്. ജീമോന്റെ ഭാര്യ അമ്പിളിയും കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമാനൂർ എസ്.എച്ച്.ഒ സി.അർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments