ThiruvananthapuramKeralaNattuvarthaLatest NewsNews

‘പിണറായി രാജ ഭരിക്കുന്നതിനാൽ റഹീമിന് ജനകീയ പ്രശ്നങ്ങളിൽ സമരം ചെയ്യാനുള്ള ധൈര്യമില്ല’

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സർവീസസ് മേധാവി ഡോ. വിജയലക്ഷ്‌മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാജ്യസഭ എംപിയും ഡിവൈഎഫ്ഐ നേതാവുമായ എഎ റഹീമിനെതിരെ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതിയായ റഹീം അടക്കം കേസിലെ 12 പ്രതികളും ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് കോടതി മുഴുവൻ പ്രതികൾക്കും അറസ്റ്റു വാറന്റ് നൽകുകയായിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് എഎ റഹീമിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി രാജ ഭരിക്കുന്നതിനാൽ റഹീമിന് ജനകീയ പ്രശ്നങ്ങളിൽ സമരം ചെയ്യാനുള്ള ധൈര്യമില്ലെന്ന് രാഹുൽ പറഞ്ഞു. റഹീമിന് അറസ്റ്റ് വാറന്റ് വന്നത്, ആമസോൺ കാട് കത്തിയതിനെതിരായ സമരത്തിൽ വല്ലതും പങ്കെടുത്തതിന്റെയാകും എന്നാണ് വാർത്ത കണ്ടപ്പോൾ കരുതിയതെന്നും രാഹുൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ബിജിഷയെ ആത്മഹത്യയിലേക്ക് നയിച്ചത് ഓൺലൈൻ റമ്മി കളി: വരുത്തി വച്ചത്‌ ഒരു കോടി രൂപയ്ക്കടുത്ത്  കടം

‘ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹിമിന് അറസ്റ്റു വാറന്റ്’

ഈ വാർത്ത ന്യൂസ്ഫീഡിൽ കണ്ടപ്പോൾ പ്രത്യേകിച്ച് യാതൊരു കൗതുകവും തോന്നിയില്ല. കാരണം അദ്ദേഹം ഒരു യുവജന നേതാവാണ്. വല്ല ആമസോൺ കാട് കത്തിയതിനെതിരായ സമരത്തിൽ വല്ലതും പങ്കെടുത്തതിന്റെയാകും എന്നാണ് കരുതിയത്. എന്തായാലും കേരളത്തിൽ പിണറായി രാജ ഭരിക്കുന്നതിനാൽ റഹിമിനു ഇവിടുത്തെ ജനകീയ പ്രശ്നങ്ങളിൽ സമരം ചെയ്യാനുള്ള ധൈര്യമില്ല, മാത്രമല്ല സർക്കാർ കൊള്ളരുതായ്മകൾ ന്യായീകരിക്കുന്ന പ്രധാന തിലകമാണ് താനും അദ്ദേഹം. ന്യായീകരണം ഐപിസി കുറ്റകൃത്യമായി കാണാത്തിടത്തോളം അദ്ദേഹം സേഫാണ്! അല്ലെങ്കിൽ ഒരായിരം ജീവപര്യന്തം മിനിമം കിട്ടേണ്ടുന്ന ആളാണ്.

കെ.വി. തോമസിനെ പുറത്താക്കിയാല്‍ അഭയം കിട്ടാന്‍ ഇടതുപക്ഷത്ത് യാതൊരു പ്രയാസവുമില്ല: കോടിയേരി

പറഞ്ഞു വന്നത് അദ്ദേഹത്തിനെതിരെ അറസ്റ്റു വാറന്റ് വന്നിരിക്കുന്നത് എസ്എഫ്ഐയുടെ സമരാഭാസത്തിന്റെ ഭാഗമായി കേരള സർവകലാശാല സ്റ്റുഡന്റ്സ് സർവീസ് മേധാവി പ്രഫസർ വിജയലക്ഷ്മിയെ അന്യായമായി തടങ്കലിൽവച്ച് ഭീഷണിപ്പെടുത്തുകയും, മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ്. ഇതാണ് സിപിഎമ്മിന്റെ സമരസംസ്കാരം. ഇവർ തന്നെയാണ് സ്വാതന്ത്ര്യത്തെപ്പറ്റിയും സമാധാനത്തെപ്പറ്റിയും, സ്ത്രീ സുരക്ഷയെപ്പറ്റിയും പറയുന്നത്…

shortlink

Related Articles

Post Your Comments

Related Articles


Back to top button