കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിയും, ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്‌ഐയുമായുളള വാദപ്രതിവാദങ്ങൾക്കിടെ, പരിഹാസവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎല്‍എ. ആകാശ് തില്ലങ്കേരിയില്‍ നിന്നും ഡിവൈഎഫ്ഐ നേതാക്കളില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് കൂട്ട് കച്ചവടത്തിനിറങ്ങിയിട്ട് ഒടുവില്‍ തമ്മില്‍ തെറ്റിയാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണെന്ന് ടി. സിദ്ദീഖ് ആരോപിച്ചു.
കൂടെയുള്ളവന്‍ തെറ്റിപ്പോയാല്‍ എന്ത് ചെയ്യണമെന്ന് ആ പാര്‍ട്ടിക്ക് നന്നായി അറിയാമെന്നും ആകാശ് തില്ലങ്കേരിക്ക്, ദീര്‍ഘായുസിനു വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും സിദ്ദീഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ടി. സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പുര്‍ണരൂപം;
കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം മൂന്ന് പേർ കസ്റ്റഡിയിൽ
ഒരു കൂട്ട് കച്ചവടത്തിനിറങ്ങിയിട്ട് ഒടുവില്‍ തമ്മില്‍ തെറ്റിയാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണു ആകാശ് തില്ലങ്കേരിയില്‍ നിന്നും ഡിവൈഎഫ്ഐയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് ഇരുവരുടേയും ഭാഷയില്‍ നിന്നും ബോഡി ലാംഗ്വേജില്‍ നിന്നും വ്യക്തമാണ്. ‘ഇനി നടക്കില്ല..!’ എന്ന് ഡിഐഎഫ്ഐ പറയുമ്പോള്‍ ഇതിനു മുമ്പ് കൃത്യമായി സ്വര്‍ണ്ണക്കടത്തും മറ്റും കൂട്ട് കച്ചവടത്തിലൂടെ നടന്നു എന്ന് സമ്മതിക്കല്‍ തന്നെയാണു. ഈ വിഴുപ്പലക്കല്‍ ഭരണത്തിന്റേയും സിപിഎമ്മിന്റേയും തണലില്‍ ഡിവൈഎഫ്ഐ നാടിനു വേണ്ടി എന്ത് ചെയ്യുന്നു എന്ന കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്. കൂടെയുള്ളവന്‍ തെറ്റിപ്പോയാല്‍ എന്ത് ചെയ്യണമെന്ന് ആ പാര്‍ട്ടിക്ക് നന്നായി അറിയാം. ആകാശ് തില്ലങ്കേരിക്ക് ദീര്‍ഘായുസിനു വേണ്ടി പ്രാര്‍ത്ഥിക്കാം. ഒരു ഇന്നോവയല്ലേ ആ വരുന്നത്..
Post Your Comments