തിരുവനന്തപുരം: റീസര്വേപ്രകാരം ഭൂമി അധികമായി കണ്ടെത്തിയാലും തര്‍ക്കമില്ലാത്ത ഭൂമിമാത്രമാണ് കൈവശക്കാരന് ക്രമപ്പെടുത്തി നൽകുകയെന്ന് അധികൃതർ. ഇത്തരത്തിലാണ് നിയമനിര്‍മാണം ആലോചിക്കുന്നതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. എത്ര സെന്റുവരെ ക്രമപ്പെടുത്താം എന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും നിയമനിര്‍മാണം.
തൊട്ടടുത്ത ഭൂമി ആധാരത്തിലുള്ളതിനെക്കാള്‍ കുറവാണെന്ന് വരുകയും അതിന്റെ കൈവശക്കാരന് പരാതിനല്‍കുകയും ചെയ്താല്‍ നിര്‍ദ്ദിഷ്ട നിയമം അപര്യാപ്തമാകുമെന്നും അധികൃതർ അറിയിച്ചു. നിലവിലുള്ള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്വഴിയോ അതില്‍ പരിഹരിക്കപ്പെടാത്ത പക്ഷം കോടതി വഴിയോ അത്തരം കേസുകള്‍ തീര്‍പ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
റീസര്‍വേ പൂര്‍ത്തിയായ തൊള്ളായിരത്തോളം വില്ലേജുകളിലായി 1.14 ലക്ഷം പരാതികള്‍ നിലവിലുണ്ട്. സര്‍വേ ഡിജിറ്റലാവുകയും കൂടുതല്‍ സൂക്ഷ്മത വരുകയും ചെയ്യുന്നതോടെ പരാതികള്‍ കൂടും. ഇത്തരം പരാതികള്‍ വേഗത്തില്‍ പരിഹരിക്കുകയെന്നതും എല്ലാഭൂമിക്കും ഉടമസ്ഥരുണ്ടാവുകയെന്നതും നിയമനിര്‍മാണത്തിന്റെ ലക്ഷ്യങ്ങളാണ്.
Post Your Comments