തൊടുപുഴ: റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നൽകി നടൻ ബാബുരാജ് കബളിപ്പിച്ചതായി പരാതി. കോതമംഗലം തലക്കോട് സ്വദേശി അരുണാണ്, മൂന്നാറിലെ റിസോര്‍ട്ട് പാട്ടത്തിന് നൽകി പണം തട്ടിയതായി പരാതി നൽകിയത്. 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും വ്യവസായിയായ അരുൺ പരാതിയിൽ പറയുന്നു. അരുണിന്റെ പരാതിയിൽ കോടതി നിര്‍ദ്ദേശപ്രകാരം അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തു.
നടൻ ബാബുരാജിന്റെ ഉടമസ്ഥതയിൽ മൂന്നാര്‍ കമ്പ് ലൈനിലുള്ള ‘വൈറ്റ് മിസ്റ്റ്’ റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിട്ടുള്ളത്. 2020ലെ ലോക്ക്ഡൗണിന് തൊട്ടുമുമ്പ്, ബാബുരാജ് ഈ റിസോര്‍ട്ട് അരുണിന് പാട്ടത്തിന് നൽകി 40 ലക്ഷം രൂപ കരുതൽ ധനമായി വാങ്ങിക്കുകയായിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധി കാരണം ഒറ്റ ദിവസം പോലും റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാനായില്ല. പിന്നീട് കഴിഞ്ഞ വര്‍ഷം തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും അരുണിന്റെ പരാതിയിൽ പറയുന്നു.
ബുൾഡോസറിൽ കയറി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ: ഗുജറാത്തിലെ ജെസിബി പ്ലാന്റ് സന്ദർശിച്ചു
അതേസമയം, റിസോര്‍ട്ടിന് മൂന്ന് ലക്ഷം രൂപ വീതം 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോൾ നാൽപത് ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്ന് ബാബുരാജ് പറയുന്നു. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി. എന്നാൽ, കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴും ബാബുരാജ് എത്തിയില്ലെന്ന് അടിമാലി പൊലീസ് പഅറിയിച്ചു.
Post Your Comments