ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെ, ചെങ്കോട്ടയ്ക്ക് സുരക്ഷാ കവചം തീർത്ത് വിവിധ സുരക്ഷാ ഏജൻസികൾ. സിഖ് ഗുരു തേജ് ബഹാദുറിന്റെ 400ാം ജന്മദിനവുമായി ബന്ധപ്പെട്ടാണ് ചെങ്കോട്ടയിൽനിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
സൂര്യാസ്തമനത്തിനു ശേഷം ചെങ്കോട്ടയിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഡൽഹി പൊലീസിലെ ആയിരത്തോളം വരുന്ന ഉദ്യോഗസ്ഥർക്കു പിന്നാലെ വിവിധ ഏജൻസികളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പത്താംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ചെങ്കോട്ടയുടെ പരിസരത്ത് 100 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്യാമറകളിൽനിന്നുമുള്ള ദൃശ്യങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്നതിനായി സ്ഥലത്ത് പൊലീസിന്റെ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
എൻഎസ്ജി സ്നൈപ്പേഴ്സ്, സ്പെഷൽ വെപ്പൻസ് ആൻഡ് ടാസ്ക് ഫോഴ്സ് കമാൻഡോസ്, കൈറ്റ് ഹൻഡേഴ്സ്, പ്രത്യേക പരീശീലനം ലഭിച്ച ഡോഗ് സ്ക്വാഡ്, ഉയർന്ന കെട്ടിടങ്ങളിൽ നിലയുറപ്പിച്ച ഷാർപ്പ് ഷൂട്ടർമാർ തുടങ്ങിയവ, സുരക്ഷാ സംഘത്തിന്റെ ഭാഗമാണ്.
പൊലീസിന്റേത് നരനായാട്ട്: ജനം തെരുവിൽ നേരിടുമെന്ന് കെ സുധാകരൻ
ജഹാംഗിർപുരിൽ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെയാകും പൊലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ചാന്ദ്നി മഹൾ, ഹൗസ് ഖാസി എന്നീ പ്രദേശങ്ങളിൽ കേന്ദ്ര പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിലേതിന് സമാനമായി, വിവിധ സുരക്ഷാ സംവിധാനങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും ചെങ്കോട്ടയും പരിസര പ്രദേശങ്ങളും.
Post Your Comments