പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂകൂട്ടത്തിൽ രംഗത്ത്. സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, തുടർ ആക്രമണങ്ങൾ ഒഴിവാക്കാൻ ജാഗ്രതപാലിക്കണമെന്ന് ഡിജിപി നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുൽ പ്രതികരിച്ചത്. കൊല്ലാൻ വരുന്നവരാണോ, കൊല്ലപ്പെടാൻ സാധ്യതയുള്ളവരാണോ ജാഗ്രത പാലിക്കേണ്ടതെന്ന് രാഹുൽ ചോദിക്കുന്നു.
രാഹുൽ മാങ്കൂകൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ആരാ DGP ഏമാനെ ജാഗ്രത പാലിക്കണ്ടത്?
കൊല്ലാൻ വരുന്നവരാണോ, കൊല്ലപ്പെടാൻ സാധ്യതയുള്ളവരാണോ?
എന്തായാലും ഏമാനും, ഏമാന്റെ ഏഭ്യന്തര വകുപ്പും, ഏമാന്റെ വകുപ്പ് മന്ത്രിയും ഒരു ജാഗ്രതയും കാണിക്കില്ലായെന്ന് അറിയാം…
‘കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി വിഡി സതീശൻ
എലപ്പുള്ളി കുത്തിയതോട് സ്വദേശിയായ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നടന്ന സംഭവത്തിൽ, പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം വരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments