പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാൻ ആണ് മരിച്ചത്.
കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ആസിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
Read Also : 1.56 കോടി രൂപയുടെ കുഴൽപ്പണവുമായി യുവാക്കൾ അറസ്റ്റിൽ
അതേസമയം സംഭവത്തിൽ അമ്മയ്ക്കു മാത്രമല്ല, അമ്മയുടെ സഹോദരിക്കും ഭർത്താവിനും പങ്കുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ മുത്തച്ഛൻ ഇബ്രാഹിം രംഗത്തെത്തി.
Post Your Comments