കൊച്ചി: ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം ലഭിച്ചെന്ന വിവരം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസിനെ പരിഹസിച്ച് എം.എം മണി. ‘ഈനാംപേച്ചിക്ക് പറ്റിയ കൂട്ട്’ എന്ന തലക്കെട്ടോട് കൂടി, ഡീൻ കുര്യാക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് മുൻമന്ത്രി തന്റെ ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കുകയായിരുന്നു.
also Read:347 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
‘എൺപത്തി എട്ട് ദിവസങ്ങൾക്ക് ശേഷം. കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്ക് കോടതി ജാമ്യം അനുവദിച്ചു. നിരന്തരമായ നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ:എസ് അശോകന് അഭിവാദ്യങ്ങൾ. സത്യം പുറത്തുവരുന്നത് വരെ നിയമപരമായി പോരാടുക തന്നെ ചെയ്യും’, ഇങ്ങനെയായിരുന്നു ഡീൻ കുര്യാക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
അതേസമയം, ജനുവരി 10ന് ഇടുക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നിഖിൽ പൈലിക്ക് ഇടുക്കി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റ് ഏഴ് പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 87 ദിവസത്തിന് ശേഷമാണ് നിഖിൽ പൈലിക്ക് ജാമ്യം ലഭിക്കുന്നത്. കേസിൽ രണ്ടാം തിയതി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ നിഖിൽ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments