കണ്ണൂര്‍: കണ്ണൂരില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുകള്‍ പിടികൂടി. കൊളവല്ലൂർ നരിക്കോട് മലയിൽ താമസിക്കുന്ന ജോഷിയുടെ വീട്ടിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.
Read Also : പാലക്കാട്ട് ആൾക്കൂട്ട ആക്രമണം : ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
സംഭവത്തിൽ കേസെടുത്ത കൊളവല്ലൂർ പൊലീസ്, ജോഷിയെ അറസ്റ്റ് ചെയ്തു. അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്ക്, 17 ഡിറ്റണേറ്റർ എന്നിവയാണ് കണ്ടെത്തിയത്.
വ്യാജ വാറ്റ് നിര്‍മാണം നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
Post Your Comments