കൊച്ചി: വ്യാജ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ. പല കേസുകളിലും അന്വേഷണ സംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ടെന്നും ഫോറൻസിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകുവെന്നും അവർ പറഞ്ഞു.
പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ടെന്നും ഇവർ കള്ളക്കേസുകൾ നിർമിച്ചെടുക്കുകയാണെന്നും ആർ ശ്രീലേഖ ആരോപിച്ചു.
‘പ്രശസ്തരായ ചിലർ പ്രതികളാവുമ്പോൾ പൊലീസിന് എങ്ങിനെ കള്ളക്കേസുകൾ ഉണ്ടാക്കാൻ കഴിയുന്നുവെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇവർ കള്ളക്കേസുകൾ നിർമ്മിച്ചെടുക്കുകയാണ്. പ്രശസ്തരായ പൊലീസിന് അങ്ങിനെ ചെയ്യാൻ കഴിയും. ഫോറൻസിക് ലാബ് റിപ്പോർട്ട് നിഷ്പക്ഷമായിരിക്കണമെങ്കിൽ അതിനെ പ്രത്യേകം പൊലീസിന് പുറത്ത് നിർത്തണം’, ശ്രീലേഖ പറഞ്ഞു.
ഈ ആവശ്യം ഉന്നയിച്ച് വളരെ നാളുകൾക്ക് മുൻപ് താൻ, പല തരത്തിലുള്ള പഠനം നടത്തി പല തരത്തിലുള്ള റിപ്പോർട്ട് നൽകിയതാണെന്നും എന്നാൽ, ആരും ശ്രദ്ധിച്ചില്ലെന്നും ശ്രീലേഖ പറഞ്ഞു.
Post Your Comments