പാറ്റ്ന: മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന്, അജ്ഞാതരുടെ വെടിയേറ്റ് വ്യവസായി കൊല്ലപ്പെട്ടു. പ്രമോദ് ബഗ്ലയാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ വ്യവസായിയുടെ മകന് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ടാണ്, അഞ്ചംഗ സംഘം പ്രമോദ് ബഗ്ലയുടെ നേര്‍ക്ക് വെടിയുതിര്‍ത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞത് ഇങ്ങനെ,
‘മയക്കുമരുന്നിന് അടിമകളെന്ന് കരുതപ്പെടുന്ന രണ്ട് യുവാക്കള്‍ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ബഗ്ലയുടെ ഫാക്ടറിയില്‍ പോയിരുന്നു. മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ഫാക്ടറിയിലെത്തിയത്. ബഗ്ലയുടെ മകന് ഇവര്‍ക്ക് 100 രൂപ നല്‍കിയെങ്കിലും, അവര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു. ബഗ്ല ഇവരുടെ ആവശ്യത്തെ എതിര്‍ക്കുകയും പണം നല്‍കില്ലെന്ന് പറയുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്താലാണ് അക്രമികള്‍ ബഗ്ലയ്ക്കും മകനും നേര്‍ക്ക് വെടിയുതിര്‍ത്തത്’ പട്ന സീനിയര്‍ പോലീസ് സൂപ്രണ്ട് പറയുന്നു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബഗ്ലയുടെ മകന് ഗോലുവിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
Post Your Comments