KeralaCinemaMollywoodLatest NewsNewsEntertainment

വിനായകന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം: അമ്മയ്ക്ക് നേരെ അസഭ്യവർഷം, സ്‌ക്രീൻ ഷോട്ട് പങ്കുവെച്ച് താരം

കൊച്ചി: വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയുടെ റിലീസിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ മീ ടൂ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നടൻ വിനായകൻ നൽകിയ മറുപടി വിവാദമായിരുന്നു. ഇതിനു പിന്നാലെ, നടന്‍ വിനായകന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം. തന്റെ പോസ്റ്റിന് കീഴെ വന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് വിനായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ അമ്മയ്ക്ക് നേരെ നടത്തിയ അസഭ്യ വര്‍ഷത്തിന്റ സ്‌ക്രീന്‍ഷോട്ടാണ് വിനായകന്‍ പങ്കുവെച്ചിട്ടുള്ളത്. സാധാരണയായി വിനായകന്‍ പങ്കുവെക്കാറുള്ള പോസ്റ്റുകള്‍ പോലെ, ഒരു തരത്തിലുള്ള ക്യാപ്ഷനും നല്‍കാതെയാണ് സ്‌ക്രീൻ ഷോർട്ട് പങ്കുവെച്ചിട്ടുള്ളത്. ഇതിന് പുറമെ വിനായകന്റെ വീട്ടുകാരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്. സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വിനായകനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കലാ-സാംസ്‌കാരിക-മാധ്യമ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ വിനായകനെതിരെ രംഗത്തുവന്നിരുന്നു.

Also Read:കോഹ്ലിയെ ഇട്ട് ഓടിക്കുന്നതിനേക്കാള്‍ ഓരോ പൊസിഷനും അനുയോജ്യരായവരെ കണ്ടെത്തി കളിപ്പിക്കുകയാണ് നല്ലത്: കോഹ്ലി

കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്‌സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button