ന്യൂഡൽഹി: രാജ്യസഭ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ആണ് കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥി.
ജെബി മേത്തർ, എം ലിജു, ജയ്സൺ ജോസഫ് എന്നീ മൂന്ന് പേരുകളായിരുന്നു അവസാനം വരെ സാധ്യതാപട്ടികയിൽ ഉണ്ടായിരുന്നത്. ഹൈക്കമാൻഡിനു മുൻപിൽ കെപിസിസി നേതൃത്വം നൽകിയ മൂന്ന് പേരുകൾ ഇതായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം പേരുകൾ കൈമാറി മൂന്നു മണിക്കൂറുകൾക്കകം തന്നെ, ഹൈക്കമാൻഡ് ജെബിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള പ്രവർത്തിപരിചയം, മുസ്ലിം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം ഈ മൂന്ന് ഘടകങ്ങളാണ് ജെബിയെ തുണച്ചത്.
Post Your Comments