Latest NewsNewsInternationalGulfOman

പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ച് ഒമാൻ

മസ്‌കത്ത്: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ച് ഒമാൻ. ഒമാനിലെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് കുറയ്ക്കാനുള്ള സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധികളിൽ നിന്ന് ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Read Also: ബുർഖ, നിഖാബ് തുടങ്ങി മുഖം മറക്കുന്ന വസ്ത്രധാരണ രീതികൾ സ്‌കൂളുകളിൽ നിരോധിക്കണം: ബഷീർ വള്ളിക്കുന്ന്

സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തരം ഫീസ് ഇനത്തിൽ 30 ശതമാനം ഇളവ് വരെ ലഭിക്കും. കാറ്റഗറി 1 ൽ നിലവിൽ 301 റിയാൽ ഉള്ള ഫീസ് 211 റിയാലാക്കും.
കാറ്റഗറി 2-വിൽ നിലവിൽ 251 റിയാൽ ഉള്ള ഫീസ് 176 റിയാലാക്കും കാറ്റഗറി 3-യിൽ നിലവിൽ 201 റിയാൽ ഉള്ള ഫീസ് 141 റിയാലാക്കും. ചെറുകിട ഇടത്തരം സ്ഥാപനങ്ങളിൽ പ്രവാസികളെ നിയമിക്കുന്നതിനുള്ള ഫീസ് തിരികെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ 1 മുതൽ 5 വരെ പ്രവാസികളെ നിയമിക്കുന്നതിന് 101 റിയാലും, 6 മുതൽ 10 വരെ പ്രവാസികളെ നിയമിക്കുന്നതിന് 151 റിയാലും ഫീസ് ഇനത്തിൽ ഈടാക്കുന്നതാണെന്ന് തൊഴിൽ മന്ത്രാലയം വിശദമാക്കി.

Read Also: ഗതാഗത ലംഘന പിഴ: ഇളവ് നാളെ അവസാനിക്കുമെന്ന് ഖത്തർ

shortlink

Related Articles

Post Your Comments

Related Articles


Back to top button