News

ഭര്‍ത്താവിന്റെ തല വെട്ടി കവറിലാക്കി കുടുംബക്ഷേത്രത്തില്‍ കൊണ്ടുവെച്ചു: യുവതി അറസ്റ്റില്‍

അഗര്‍ത്തല: ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി തല കുടുംബക്ഷേത്രത്തില്‍ കൊണ്ടുവെച്ചു. സംഭവത്തില്‍ ഭാര്യ അറസ്റ്റിലായി. കൊവായി ജില്ലയിലാണ് സംഭവം.

Read Also : അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഉക്രൈനില്‍ കൊല്ലപ്പെട്ടു

രബീന്ദ്ര തന്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ തല വെട്ടിയെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി കുടുംബക്ഷേത്രത്തില്‍ വയ്ക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.

സ്ത്രീക്ക് ഈയിടെയായി മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ഒരു മന്ത്രവാദിയെ കണ്ട് ചികിത്സ തേടിയിട്ടുണ്ടെന്നുമാണ് മകന്‍ പൊലീസിന് നല്‍കിയ വിവരം. കൊലപാതകത്തിന് പിന്നില്‍ മന്ത്രവാദിയുടെ പ്രേരണയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

‘സസ്യാഹാരിയായ തന്റെ അമ്മ അച്ഛന്‍ കൊല്ലപ്പെടുന്ന ദിവസത്തിന്റെ തലേന്ന് രാത്രിയില്‍ കോഴിയിറച്ചി കഴിച്ചിരുന്നു. പിറ്റേന്ന് തലമുറിച്ച് മാറ്റപ്പെട്ട നിലയില്‍ അച്ഛനേയും മൂര്‍ച്ചയേറിയ ആയുധവുമായി തൊട്ടടുത്തു നില്‍ക്കുന്ന അമ്മയെയുമാണ് കണ്ടത്. ഞങ്ങള്‍ ഒച്ച വച്ചതോടെ അമ്മ വെട്ടിയ തല കുടുംബക്ഷേത്രത്തില്‍ കൊണ്ട് വയ്ക്കുകയായിരുന്നു’. മകന്‍ പൊലീസിനോട് പറഞ്ഞു.

ശേഷം മുറിയില്‍ അടച്ചിരിക്കുകയായിരുന്നു സ്ത്രീ. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്നത് വൈദ്യ പരിശോധനയക്ക് ശേഷം സ്ഥിരീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button