ജയ്പൂർ: മരുമകളുമായി അവിഹിത ബന്ധം പുലർത്തിയിരുന്ന അറുപത്തിനാലുകാരൻ, മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം നടന്നത്. മരിച്ച യുവാവിന്റെ ഭാര്യ പൂജ കൊലപാതകത്തിൽ പങ്കാളിയാണെന്നും പ്രതികളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി.
കൊല്ലപ്പെട്ട വിക്രം സിങ്, തന്റെ പിതാവ് ബൽവന്ത് സിങ്ങും ഭാര്യ പൂജയും തമ്മിൽ ശാരീരിക ബന്ധം പുലർത്തുന്നത് കൈയ്യോടെ പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് വിക്രം സിങ് വ്യക്തമാക്കി. തുടർന്ന്, ബൽവന്ത് സിങ്ങും പൂജയും ചേർന്ന് വിക്രമിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഫാനിൽ കെട്ടിത്തൂക്കി. വിക്രമിനും പൂജയ്ക്കും 8 വയസുള്ള ഒരു മകനുമുണ്ട്.
‘ബൽവന്ത് സിങ്ങും മരിച്ച വിക്രം സിങ്ങിന്റെ ഭാര്യയും തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇത് വിക്രം സിങ് പിടികൂടി. തുടർന്ന്, ഗൂഢാലോചന നടത്തി അവർ വിക്രമിനെ കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്തു,’ അഡീഷണൽ എസ്‌പി ഭിവാനി ബിപിൻ കുമാർ വ്യക്തമാക്കി.
Post Your Comments