KeralaLatest NewsNews

ബജറ്റ് 2022: പാര്‍ക്കുകള്‍ക്കായി 100 കോടി, റോഡ് നിര്‍മാണത്തില്‍ റബര്‍ മിശ്രിതം ചേര്‍ക്കുന്നതിന് 50 കോടി

വ്യവസായ വകുപ്പിന് കീഴില്‍ മിനി ഫുഡ് പ്രോസസിങ് പാര്‍ക്ക് കൊണ്ടുവരും.

തിരുവനന്തപുരം: സംസ്ഥാനത്ത് മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ തുക വകയിരുത്തി ധനമന്ത്രി കെ.എന്‍. ബാലഗോപാൻ. മദ്യം ഉത്പാദിപ്പിക്കാനായി രണ്ടുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും ബജറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴില്‍ മിനി ഫുഡ് പ്രോസസിങ് പാര്‍ക്ക് കൊണ്ടുവരും. പാര്‍ക്കുകള്‍ക്കായി 100 കോടിരൂപയാണ് വകയിരുത്തിയിരിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ റബര്‍ മിശ്രിതം ചേര്‍ക്കുന്നതിന് 50 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. നാളികേര വികസനത്തിന് 73 കോടിയും കൃഷി ശ്രീ പദ്ധതിക്ക് 19.81 കോടി രൂപയുമാണ് നീക്കിവെച്ചത്.

  • പൊതുവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിന് 70 കോടി.
  • വിദ്യാഭ്യാസസ്ഥാപനങ്ങളെ ഭിന്ന ശേഷി സൗഹൃദമാക്കാന്‍ 15 കോടി.
  • ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ കെട്ടിട നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും.
  • ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന് 2 കോടി.
  • ഹരിതക്യാമ്പസുകള്‍ക്കായി 5 കോടി.
  • കൊട്ടാരക്കരയില്‍ കഥകളി പഠന കേന്ദ്രം തുടങ്ങും.
  • പണ്ഡിറ്റ് കറുപ്പന്‍ സ്മാരകം ചെരാനെല്ലൂരില്‍ സ്ഥാപിക്കും.
  • പുരാവസ്തുവകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി 19 കോടി രൂപ.
  • തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട്ടെ ആര്‍ട്ട് ഗാലറിക്കുമായി 28 കോടി.

Read Also: സാധാരണക്കാരുടെ അടുത്ത് എത്തിയാണ് ബിജെപി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയം ഉറപ്പിച്ചത്: സുരേഷ് ഗോപി എംപി

  • സംസ്ഥാന ചലച്ചിത്ര വികസനത്തിന് 16 കോടി.
  • ചലച്ചിത്ര അക്കാദമിക്ക് 12 കോടി.
  • കെ ഡെസ്‌ക് പദ്ധതികള്‍ക്കായി 200 കോടി.
  • ദേശീയ ആരോഗ്യമിഷന് 482 കോടി.
  • ആയുര്‍വേദമിഷന് 10 കോടി.
  • പതിനായിരം ഇലക്ട്രിക് ഓട്ടോകള്‍ പുറത്തിറക്കാന്‍ സാമ്പത്തിക സഹായം.
  • മലയാളം സര്‍വകലാശാല ക്യാമ്പസ് നിര്‍മാണത്തിനും ഫണ്ട് വകയിരുത്തി.
  • സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാന്‍ പദ്ധതി നടപ്പാക്കും.
  • പ്രാരംഭ പ്രവര്‍ത്തനത്തിന് 100 കോടി വകയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button