ഇടുക്കി: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു രഹസ്യവിവരം ചോര്‍ത്തി നല്കിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പി.കെ അനസിനെയാണ് പൊലീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഇയാള്‍ക്ക് 13 വര്‍ഷത്തെ സര്‍വീസുണ്ട്. പൊലീസ് ഡേറ്റാബേസില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം.
Read Also : ഉക്രൈന് പെണ്‍കുട്ടിയ്ക്കൊപ്പം ബ്രെഡ് ടോസ്റ്റ് പങ്കുവയ്ക്കുന്ന അമൂല്‍ ഗേള്‍
സംഭവത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍, അനസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് പിരിച്ചുവിടാന്‍ തീരുമാനമായത്. അനസ്, കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലുള്ളപ്പോഴാണ് എസ്ഡിപിഐ പ്രവര്ത്തകന് ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തി വിവരങ്ങള്‍ കൈമാറിയത്.
പൊലീസ് ഡേറ്റബേസില്‍ നിന്ന് സ്വകാര്യ ഇ മെയില്‍ വഴി തന്റെ ഫോണിലേക്കു വിവരങ്ങള്‍ എടുക്കുകയും തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു കൈമാറുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ, അനസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments