മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചതിൽ പ്രതികരണവുമായി ആകാശ് ചോപ്ര. ഇതിന് മുമ്പ് അവസരങ്ങള്‍ ലഭിച്ചപ്പോഴൊന്നും അവസരം മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ലെന്നും എന്നാൽ, അവനെക്കൊണ്ട് ചിലത് ചെയ്യാനാവുമെന്നത് നിങ്ങള്‍ക്ക് ഇപ്പോഴും തോന്നുന്നുണ്ടെന്നും ചോപ്ര പറഞ്ഞു.
‘ഇന്ത്യ സഞ്ജുവിന് മറ്റൊരു അവസരം കൂടി നല്കാന് തീരുമാനിച്ചിരിക്കുകയാണ്. ഇതില്‍ തെറ്റ് പറയാനാവില്ല. ഇതിന് മുമ്പ്, അവസരങ്ങള്‍ ലഭിച്ചപ്പോഴൊന്നും അവസരം മുതലാക്കാന്‍ അവന് സാധിച്ചിരുന്നില്ല. അവന്റെ ഉള്ളിലെ തീ മനസിലാക്കിയതിനാലാണ് വീണ്ടുമൊരു അവസരം നല്‍കുന്നത്. അവനെക്കൊണ്ട് ചിലത് ചെയ്യാനാവുമെന്നത് നിങ്ങള്‍ക്ക് ഇപ്പോഴും തോന്നുന്നുണ്ട്.’
Read Also:- ചർമ്മസംബന്ധമായ അണുബാധ തടയാൻ കട്ടൻചായ
‘വിന്‍ഡീസിനെതിരായ മൂന്നാം ടി20യിലും ഇഷാന് കിഷന് തിളങ്ങാനാവാത്ത പക്ഷം, ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിക്കുന്നതിനെ തെറ്റുപറയാനാവില്ല. അങ്ങനെയാണെങ്കില്‍, രോഹിത് ശര്‍മയും ഋതുരാജ് ഗെയ്ക്വാദും ഓപ്പണിംഗില്‍ ഇറങ്ങി സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാം’ ആകാശ് ചോപ്ര വ്യക്തമാക്കി.
Post Your Comments