ജൈനിക്കോട്: ഇഎസ്ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സുപ്രണ്ടിനെ ഉപരോധിച്ചെന്ന കേസില്‍ സിപിഐഎം നേതാവിന് ശിക്ഷ വിധിച്ച് കോടതി. സിപിഐഎം സംസ്ഥാന സമിതി അംഗവും മുന്‍ എംപിയുമായ എന്‍എന്‍ കൃഷ്ണദാസിനും അലക്സാണ്ടന്‍ ജോസിനും കോടതി ഒരു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
Read Also: സിപിഎം രാഷ്ട്രീയഭീകര സംഘടന: കെ സുധാകൻ
2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാര്‍ക്ക് ഇഎസ്ഐ ആശുപത്രിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇരുവരുടേയും നേതൃത്വത്തില്‍ സുപ്രണ്ടിനെ ഉപരോധിച്ചത്.
Post Your Comments