ദുബായ്: ദുബായിയിൽ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പങ്കെടുത്ത മീറ്റ് ദ് മിനിസ്റ്റർ പരിപാടി നടത്തി. ബേപ്പൂർ മണ്ഡലത്തിലെ വിവിധ പ്രവാസി കൂട്ടായ്മകളായ കടലുണ്ടി ഗ്ലോബൽ മേറ്റ്സ്, കടലുണ്ടി ഫെറൊസി (ഫറോക്ക്), കിസ്വ (കരുവൻതിരുത്തി), ചെപ്പ്-ചാലിയം പ്രവാസി കൂട്ടായ്മ (ചാലിയം), കോടാമ്പുഴ പ്രവാസി അസോസിയേഷൻ (കോടാമ്പുഴ), ഫോസ (ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റസ്), യുഎഇ മാത്തോട്ടം പ്രവാസി കൂട്ടായ്മ (യുഎംപികെ മാത്തൊട്ടം) തുടങ്ങിയവയുടെ ഭാരവാഹികൾ പങ്കെടുത്തു. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളും പ്രവാസി വിഷയങ്ങളും സംബന്ധിച്ച നിവേദനങ്ങൾ ഭാരവാഹികൾ മന്ത്രിക്ക് കൈമാറി.
നോർക്ക പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ബാദുഷ കടലുണ്ടി പങ്കെടുത്തു. നോർക്കയുമായി ബന്ധപ്പെട്ടുള്ള സദസ്യരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞു. അയ്യൂബ് കല്ലട അധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ സ്ഥാപകൻ എ. കെ. ഫൈസൽ, ചെയർമാൻ വി. കെ.ഷംസുദ്ദീൻ, മാദ്ധ്യമപ്രവർത്തകൻ ജമാൽ, പ്രേംനാഥ് പച്ചാട്ട്, ഷാഫി നെച്ചിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. സഫറാജ്, മാമുക്കോയ, യാസിർ എന്നിവർ ഉപഹാരങ്ങൾ കൈമാറി.
Read Also: യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 930 കേസുകൾ
Post Your Comments