കൊച്ചി: ഏഷ്യാനെറ്റ് സ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ശശികുമാറിനെതിരെ വിമര്‍ശനമുയർത്തി മാധ്യമപ്രവര്ത്തകന് ജിമ്മി ജെയിംസ്. ഏഷ്യാനെറ്റില്‍ കോര്‍ഡിനേറ്റിങ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന ജിമ്മി ജെയിംസ് ഒരു ഫേസ്ബുക്ക് കമന്റിലൂടെയാണ് ശശികുമാറിനെതിരെ വിമർശനം ഉയർത്തിയത്.
കഴിഞ്ഞ ദിവസത്തെ സ്വപ്ന സുരേഷിന്റെ ചാനല്‍ അഭിമുഖങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ പ്രമോദ്കുമാർ പങ്കുവച്ച ഫേസ്ബുക്ക് കുറുപ്പിനുള്ള മറുപടിയിലാണ് ജിമ്മി ജെയിംസ് വിമര്‍ശനം ഉന്നയിച്ചത്. ശശികുമാര്‍ ഏഷ്യാനെറ്റ് തലപ്പത്ത് ഇരുന്നപ്പോള്‍ മുക്കിയ വാര്‍ത്തകളെ കുറിച്ച് നേരിട്ട് അനുഭവമില്ലെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടെന്നാണ് ജിമ്മിയുടെ കമന്റ്.
അനുഭവസ്ഥര്‍ അതു പുറത്തുപറയേണ്ട സമയമായി എന്നും ജിമ്മി പറയുന്നു.
read also: കേരളം ലോക മാതൃക: സംഘപരിവാറിന് അപ്രാപ്യമായ ഇടമാണെന്ന് പിണറായി
സ്വപ്ന സുരേഷിന്റെ അഭിമുഖത്തെ കുറിച്ച് മാധ്യമങ്ങള്‍ തലക്കെട്ട് സെറ്റ് ചെയ്തുവച്ച് അതനനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നായിരുന്നു ശശികുമാര്‍ പറഞ്ഞത്. ഇത് ഉള്‍പ്പെടുത്തി പ്രമോദ് കുമാർ പങ്കുവച്ച കുറിപ്പിൽ ഇവിടെ നടക്കുന്ന മനുഷ്യാവകാശ വിരുദ്ധ,ജനാധിപത്യ വിരുദ്ധ, ഏകാധിപത്യ സ്വഭാവമുള്ള ഒന്നും അഴിമതികള്‍ ഉള്‍പ്പെടെ ഇയാള്‍ കാണില്ലെന്ന വിമർശനം ഉണ്ടായിരുന്നു.
ജിമ്മി ജെയിംസ് ഏഷ്യാനെറ്റിൽ അവതരിപ്പിച്ചിരുന്ന പോയിന്റ് ബ്ലാങ്ക് വലിയ ശ്രദ്ധനേടിയ പരിപാടികളിൽ ഒന്നായിരുന്നു. ഇപ്പോൾ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്റെ തലവനാണ് ജിമ്മി ജയിംസ്.
Post Your Comments