COVID 19ThiruvananthapuramKeralaNattuvarthaLatest NewsNews

കേരളത്തില്‍ കോവിഡ് വ്യാപനത്തോത്‌ കുറയുന്നു, കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരം: വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത്‌ കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു എന്നും എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായി കുറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ 3,66,120 കോവിഡ് കേസുകളില്‍, 2.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതെന്നും ഐസിയു വെന്റിലേറ്റര്‍ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പാംഗോങ്ങിലെ ചൈനീസ് പാലം അനധികൃതം: ഈ മേഖലകള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്രസർക്കാർ

കൃത്യമായ ആസൂത്രണത്തോടെയാണ് കേരളത്തിന്റെ പ്രതിരോധമെന്നും മരണനിരക്കുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് ടിപിആര്‍ റേറ്റ് ഉയര്‍ന്നുനിന്നത് രോഗം ഉള്ളവരെ പപരിശോധിച്ചതു കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button