കുവൈത്ത് സിറ്റി: ആരോഗ്യ മുൻകരുതലുകൾ പാലിക്കാത്ത 44 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി കുവൈത്ത്. ഫർവാനിയ ഗവർണറേറ്റിലെ സ്ഥാപനങ്ങൾക്കാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
Read Also: ജനുവരി 24 മുതൽ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും: തിരുമാനവുമായി അബുദാബി
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 4 വർക്ക് ഷോപ്പുകൾ അടപ്പിക്കുകയും ചെയ്തു. രണ്ട് സ്ഥലങ്ങളിൽ പൊതുസ്വത്ത് കയ്യേറ്റവും ഒഴിപ്പിച്ചു. ജലീബ് ഷുയൂഖ് കേന്ദ്രീകരിച്ചാണ് അധികൃതർ പ്രധാനമായും പരിശോധന നടത്തിയത്. ആരോഗ്യ സംരക്ഷണത്തിനായുള്ള മുൻകരുതലുകൾ പാലിക്കുന്നതിൽ കടയുടമകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Read Also: സഞ്ചരിക്കുന്ന ഭക്ഷ്യേതര വാണിജ്യ പ്രവർത്തനങ്ങൾ നടത്താം: അനുമതി നൽകി റിയാദ് മുൻസിപ്പാലിറ്റി
Post Your Comments