തിരുവനന്തപുരം: കേന്ദ്രത്തില്‍ വീണ്ടും ബിജെപി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാരെന്ന് കെ മുരളീധരന്‍ എംപി. പിണറായി വിജയന് ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ഇപ്പോഴത്തെ സിപിഎം ചര്‍ച്ചകളുടെ പിന്നിലെ ലക്ഷ്യമെന്നും ന്യൂനപക്ഷത്തില്‍പ്പെട്ട ആരെയും പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാര്‍ട്ടിയാണ് സിപിഎം എന്നും മുരളീധരന്‍ പറഞ്ഞു.
‘അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഇല്ലാതാക്കണമെന്ന് കേരളത്തിലെ സിപിഎം ആഗ്രഹിക്കുന്നു. കേന്ദ്രത്തില്‍ വീണ്ടും ബിജെപി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍. അതിനോടൊപ്പം ഈ രഹസ്യ അജണ്ടയുമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് മുസ്ലിം വിഭാഗത്തില്‍ നിന്ന് ആരെയും മുഖ്യമന്ത്രിയാക്കിയിട്ടില്ല. അതുകൊണ്ട് തങ്ങള്‍ അങ്ങനെ ചെയ്യുന്നു എന്ന് വരുത്തി പാര്‍ട്ടിയില്‍ അംഗീകാരം നേടാനും പൊതുചര്‍ച്ചയാക്കാനുള്ള ഗൂഢലക്ഷ്യമാണ്. ഇത് കേരളത്തില്‍ ചെലവാകില്ല.’ അദ്ദേഹം മുരളീധരന്‍ പറഞ്ഞു.
കുമ്മനം രാജശേഖരന് കോവിഡ് : സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന് അഭ്യർത്ഥന
‘ഇതുവരെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആരെയും പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാര്‍ട്ടിയാണ് സിപിഎം. അത് കോടിയേരിക്ക് അറിയാത്തതല്ല. ഇന്ന് ഇങ്ങനെയൊരു ചര്‍ച്ച കൊണ്ടുവന്നതിന്റെ പിന്നില്‍ ഒരു ഗൂഢ ഉദ്ദേശമുണ്ട്. അത് പിണറായിക്ക് ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കാനുള്ള ചരടുവലിയുടെ ഭാഗമാണ്. പക്ഷെ അത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ വേണ്ട. കമ്മ്യൂണിസ്റ്റുകാര്‍ ഇങ്ങനെ പച്ചയ്ക്ക് വര്‍ഗീയത പറയുന്നത് ശരിയല്ല.’ മുരളീധരന്‍ വ്യക്തമാക്കി.
Post Your Comments