കോഴിക്കോട് : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മർദ്ദനമേറ്റതായി പരാതി. കോഴിക്കോട് ബീച്ചിൽ വെച്ച് യുവാവ് അമ്മിണിയെ മർദ്ദിച്ചെന്നാണ് പരാതി. അതേസമയം പ്രചരിക്കുന്ന വിഡിയോയിൽ ബിന്ദു അമ്മിണി യുവാവിനെ ചെരുപ്പൂരി അടിക്കുന്നതും ഇതിനെ യുവാവ് പ്രതിരോധിക്കുന്നതും കാണാം. അതേസമയം ഇതിന്റെ വീഡിയോ ചാനലുകൾ പുറത്തു വിട്ടു.
ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചില്‍ വച്ച് മദ്യലഹരിയില്‍ ഒരാള്‍ അക്രമിക്കുകയായിരുന്നു എന്നാണ് ബിന്ദു അമ്മിണിയും പോലീസും പറയുന്നത്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തു. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. ആദ്യത്തെ വീഡിയോയില്‍ സ്കൂട്ടറില്‍ വന്ന ഒരാളുടെ വീഡിയോ ദൃശ്യങ്ങളാണ്. അടുത്ത വീഡിയോയില്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമുടുത്ത ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ്.ഇയാളെ ബിന്ദു അമ്മിണി തിരിച്ചടിക്കുന്നതും വീഡിയോയില്‍ കാണാം. അതിനു ശേഷം ഇയാളുടെ മുണ്ടില്ലാത്ത ദൃശ്യങ്ങളും കാണാം.
ഇയാള്‍ അടിക്കുന്നതിനിടയില്‍ ഇയാളുടെ ഫോണ്‍ ബിന്ദു അമ്മിണി വലിച്ചെറിയുന്നതും കാണാം.ഒരു വീഡിയായില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ബിന്ദു അമ്മിണി എഴുതിയിട്ടുണ്ട്. മദ്യപിച്ച് തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഒരു ഫേസ്ബുക്ക് ലൈവില്‍ ബിന്ദു അമ്മിണി പറയുന്നത്.
Post Your Comments