Latest NewsInternational

‘യു.എസുമായി ഒരു യുദ്ധമുണ്ടായാൽ തോൽക്കില്ല’ : ഞങ്ങൾ പഴയ സോവിയറ്റ് യൂണിയനല്ലെന്നു ചൈന

ബീജിങ്: അമേരിക്കക്കെതിരെ ശക്തമായ പ്രകോപനവുമായി ചൈന. നിലവിൽ അമേരിക്കയുമായി ഒരു പുതിയ ശീത യുദ്ധമുണ്ടായാൽ തങ്ങൾ തോൽക്കില്ലെന്നും, പഴയ സോവിയറ്റ് യൂണിയനല്ല ഇപ്പോഴത്തെ ചൈനയെന്നും അമേരിക്കയിലെ ചൈനീസ് അംബാസിഡർ പ്രഖ്യാപിച്ചു.

ഈയടുത്ത് നടന്ന ഒരു അഭിമുഖത്തിൽ, അമേരിക്കയിലെ ചൈനീസ് സ്ഥാനപതി ക്വിൻ ഗാങ്ങാണ് പ്രകോപനപരമായ ഈ പരാമർശം ഉന്നയിച്ചത്. പ്രമുഖ അമേരിക്കൻ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗം കവർ ചെയ്യുമ്പോൾ തന്നെയായിരുന്നു ഈ പരാമർശം.

‘അമേരിക്കയിൽ ചിലർക്ക് ചൈനയുമായി ഒരു ശീത യുദ്ധത്തിൽ ഏർപ്പെട്ടാൽ കൊള്ളാമെന്നുണ്ട്’ എന്ന ആമുഖത്തോടെയാണ് ക്വിൻ സംഭാഷണം ആരംഭിച്ചത്. എന്നാൽ,സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയല്ല ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും, നൂറ് വർഷത്തിന്റെ പിൻബലവും പാരമ്പര്യവും നിങ്ങളുടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടെന്നും ക്വിൻ ഗാങ്ങ് പറഞ്ഞു.

അമേരിക്കയുടെ മൂന്നാമത്തെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ചൈനയെന്ന് പ്രഖ്യാപിച്ച ക്വിൻ, ഈ വർഷത്തെ അധിക വ്യാപാരം മാത്രം 700 ബില്യനിലധികമാണെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം അധികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button