പുണെ: മഹാരാഷ്ട്രയിലെ എടിഎം മെഷീൻ ബോംബുവെച്ച് തകർത്ത് പ്രതികൾ 17 ലക്ഷം രൂപ കവർന്നു. പുണെ നഗരത്തിനടുത്ത ആലൻഡി പട്ടണത്തിലാണ് ഞായറാഴ്ച സ്വകാര്യ ബാങ്കിൻറ എടിഎം യന്ത്രത്തിൽ ജലാറ്റിൻ സ്റ്റിക്കുകളുടെ സഹായത്താൽ സ്ഫോടനം നടത്തി പണം കവർന്നത്.
അപായ മുന്നറിയിപ്പ് ലഭിച്ച് അധികൃതർ എത്തുന്നതിനുമുമ്പേ കവർച്ചക്കാർ രക്ഷപ്പെട്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരെയും തിരിച്ചറിയാനായിട്ടില്ല. ഇത് രണ്ടാം തവണയാണ് പുണെ മേഖലയിലെ എടിഎമ്മുകൾ സ്ഫോടനത്തിൽ തകർത്ത് കവർച്ച നടത്തുന്നത്. ജൂലൈയിൽ ഇത്തരത്തിൽ 28 ലക്ഷം രൂപ കവർന്നിരുന്നു.
Post Your Comments