പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനായി സർക്കാർ ഡോക്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾക്കു നേരെ കടുത്ത അവഗണന തുടരവേ സെക്രട്ടേറിയറ്റ് പടിക്കൽ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന നിൽപ് സമരം പതിനേഴാം ദിവസം പിന്നിടുകയാണ്. ഇന്ന് 24.12.2021 വെള്ളിയാഴ്ച ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
കേരളത്തില്‍ കൊവിഡ് നിരക്ക് ഉയര്‍ന്നു തന്നെ : മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
പ്രതിഷേധം കെ ജി എം ഒ എ സംസ്ഥാന എത്തിക്സ് കമ്മിറ്റി ചെയർമാൻ ഡോ. സാബു സുഗതൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരെ തെരുവിലിറക്കാതെയും പണിമുടക്കിലേക്ക് തള്ളിവിടാതെയും ന്യായമായ ആവശ്യങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
കെ ജി എം ഒ എ ആലപ്പുഴ ജില്ലാ സെക്രട്ടറി ഡോ. റിഷാദ് മേത്തർ സ്വാഗതം പറഞ്ഞു. ഡോ.സേതുമാധവൻ, ഡോ.ശരത്ചന്ദ്രബോസ്, ഡോ.വിശാനാഥ്, ഡോ.ലിജോ, ഡോസുഹൈൽ, ഡോ.നുജൂബ, ഡോ.സിനു, ഡോ.അനിൽകുമാർ, ഡോ.ഫിറോസ് എന്നിവർ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്തു .
ഡോ.ഗണേഷ് കൃതജ്ഞ പറഞ്ഞു .
അനിശ്ചിതകാല നിൽപ് സമരത്തിന്റെ പതിനെട്ടാം ദിവസമായ നാളെ കെ ജി എം ഒ എ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. ലോകം മുഴുവൻ ക്രിസ്റ്റുമസിൻ്റെ സന്തോഷത്തിൽ ആഹ്ലാദിക്കുമ്പോൾ മഹാമാരിക്കാലത്തെ മുന്നണിപ്പോരാളികളെ തെരുവിൽ നിർത്തുന്നതിലെ പ്രതിഷേധ സൂചകമായി നാളെ പ്രതീകാത്മക ക്രിസ്റ്റുമസ് ആഘോഷം സെക്രട്ടേറിയറ്റ് പടിക്കൽ നടത്തും.
Post Your Comments