കണ്ണൂര്‍: മരണപ്പെട്ട സഹോദരിയുടെ സ്വത്തിനായി തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മക്കളില്‍ ഒരാള്‍ അറസ്റ്റില്‍. സ്വത്ത് വീതം വെപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മീനാക്ഷിയമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ രവീന്ദ്രന്‍ ആണ് അറസ്റ്റിലായത്. മറ്റ് മക്കളായ അമ്മിണി, സൗദാമിനി, പത്മിനി എന്നിവര്‍ ഒളിവിലാണെന്ന് പെരിങ്ങോം പൊലീസ് പറഞ്ഞു.
Read Also : നിയമസഭാ കയ്യാങ്കളി കേസ്: മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായേക്കും
സംഭവത്തില്‍ മന്ത്രി ആര്‍ ബിന്ദു ഇന്നലെ റിപ്പോര്‍ട്ട് തേടുകയും അടിയന്തര നടപടി സ്വീകരിക്കാന്‍ സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. കണ്ണൂര്‍ മാതാമംഗലത്ത് ഇക്കഴിഞ്ഞ പതിനഞ്ചിനായിരുന്നു സംഭവം. മീനാക്ഷിയമ്മയുടെ മരിച്ചുപോയ മകള്‍ ഓമനയുടെ സ്വത്ത് മറ്റു മക്കള്‍ക്ക് വീതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.
നാല് മക്കള്‍ ചേര്‍ന്നാണ് മീനാക്ഷിയമ്മയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ മീനാക്ഷിയമ്മയുടെ കൈയ്ക്കും കാലിനും നെഞ്ചിനും ഉള്‍പ്പെടെ പരിക്കേറ്റു. മീനാക്ഷിയമ്മയെ കൊണ്ട് ബലപ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന മക്കളുടെ സംഭാഷണം മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് റെക്കോഡ് ചെയ്തത്. പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചിരുന്നു.
Post Your Comments