KeralaLatest NewsNews

സമാധാനം നഷ്‌ടമാകുന്നു: രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ശക്തമായ നിയമ സംവിധാനങ്ങൾ വരണമെന്ന് കർദിനാൾ

കൊച്ചി : ആലപ്പുഴ ഇരട്ട കൊലപാതകങ്ങളിൽ വിമർശനവുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നിഷ്പ്രയാസം നടക്കാവുന്ന സംഭവങ്ങളായി കൊലപാതകങ്ങൾ മാറുന്നു. സമാധാനം ഇല്ലാതാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

ഇതെല്ലാം കക്ഷിരാഷ്ട്രീയത്തിൻ്റെ ഭാഗമായാണ് നടക്കുന്നതെന്നും എന്ത് കാരണം കൊണ്ടാണെങ്കിലും കൊലപാതകങ്ങൾ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകത്തിനെതിരെ പൊതു മനഃസാക്ഷി ഉയരണമെന്നും രാഷ്ട്രീയ നേതാക്കൾ കൊലപാതകത്തിനെതിരെ ശക്തമായ നിലപാടെടുക്കണമെന്നും കർദിനാൾ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ശക്തമായ നിയമ സംവിധാനങ്ങൾ പ്രാബല്ല്യത്തിൽ വരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also :  തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാനുള്ള ശ്രമത്തിനിടെ ടയർ കയറിയിറങ്ങി ക്ലീനർക്ക് ദാരുണാന്ത്യം

കുർബാന രീതിയിലുള്ള ഏകീകരണം നടപ്പിലായി വരികയാണെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു. സിനഡിന്റ തീരുമാനം അംഗീകരിക്കണം എന്നത് സഭയുടെ പൊതുവായ തീരുമാനമാണ്. അതിനെ ആർക്കും എതീർക്കാനാവില്ല. നിലവിലുള്ള എതിർപ്പുകൾ എല്ലാം കാലക്രമേണ മാറുമെന്നും നിലവിലുള്ള ഇളവുകൾ അടുത്ത ഈസ്റ്റർ വരെയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button