പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി ബസ്സ്റ്റാൻഡിൽ യാത്രക്കാരന്റെ സ്വർണചെയിന്‍ മോഷ്ടിച്ചയാൾ പിടിയിൽ. പാലക്കാട് മണ്ണാര്‍ക്കാട് എടത്തനാട്ടുകര വട്ടമണ്ണപുറം ഭാഗത്ത് കാഞ്ഞിരക്കുന്നില്‍ വീട്ടില്‍ നിസാറിനെയാണ് (34) പൊലീസ് പിടികൂടിയത്.
പെരുമ്പാവൂര്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട പോള സ്വദേശിയുടെ കൈചെയിനാണ് നഷ്ടമായത്. 40,000 രൂപയുടെ കൈചെയിനാണ് പ്രതി മോഷ്ടിച്ചത്.
സംശയകരമായ സാഹചര്യത്തില്‍ കണ്ട നിസാറിനെ പരിശോധിച്ചപ്പോള്‍ സ്വര്‍ണ ചെയിന്‍ കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments