പന്തളം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറുപത്തിമൂന്നുകാരി പൊലീസ് പിടിയിൽ. തിരുവനന്തപുരം മലയിൻകീഴ് അനിഴം വീട്ടിൽ പരേതനായ രാജഗോപാലിന്റെ ഭാര്യ ഗീത എന്ന ഗീതറാണിയെ (63) ആണ് പൊലീസ് പിടിയിലായത്. സഹോദരികളുടെ കൈയിൽ നിന്ന് 18 ലക്ഷം രൂപയാണ് വീട്ടമ്മ തട്ടിയെടുത്തത്.
അസി. സ്റ്റേഷൻ മാസ്റ്റർ, ക്ലർക്ക് എന്നീ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്താണ് പന്തളം മുളമ്പുഴ സ്വദേശികളായ സഹോദരിമാരിൽ നിന്ന് പണം തട്ടിയത്.
Read Also : കേരളം ഗുജറാത്തിനെ മാതൃകയാക്കണം: സംസ്ഥാനത്തിന്റെ അവസ്ഥ ‘വളരെ പരിതാപകര’മെന്ന് സുപ്രീം കോടതി
തുടർന്ന് യുവതികൾക്ക് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ചെന്നൈയിലെത്തിക്കുകയും അവിടെ വെച്ച് അഭിമുഖം നടത്തുകയും ചെയ്തു. അതിനു ശേഷം ഇരുവർക്കും വ്യാജ അപ്പോയിൻറ്മെൻറ് ഓർഡറും നൽകി. ചെന്നൈയിൽ മെഡിക്കൽ നടത്തി ജോലി ഉറപ്പിച്ച യുവതികൾ പിന്നീട് നാലുതവണയായിട്ടാണ് 18 ലക്ഷം രൂപ ഗീതറാണിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയത്.
പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments