കായംകുളം: ഇന്തോനേഷ്യയിലുളള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്ത് വരുന്നതിനിടെയാണ് കായംകുളം സ്വദേശി അനിൽ കുമാറിന് കാഴ്ച നഷ്ടപ്പെടുന്നത്. രണ്ട് മാസം മാത്രമാണ് അനിൽ കുമാർ സ്ഥാപനത്തിൽ ജോലി ചെയ്തത്. കടുത്ത പ്രമേഹരോഗത്തെ തുടർന്നാണ് അനിൽകുമാറിന്റെ കാഴ്ച നഷ്ടപ്പെട്ടത്. ജീവിതം ഇരുട്ടിലായ അവസ്ഥയിൽ എം എ യൂസഫലിയും, ലുലു ഗ്രൂപ്പ് മാനേജ്മെന്റും, ജീവനക്കാരും പ്രതീക്ഷയുടെ തിരിനാളമായി മുന്നിലെത്തിയതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അനിൽ.
പതിവുപോലെ ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തി ഉറങ്ങി എഴുന്നേൽക്കുമ്പോഴാണ് അനിൽ കുമാറിന് കാഴ്ച ശക്തി നഷ്ടമായത്. തുടർന്ന് ലുലു ഗ്രൂപ്പ് ജീവനക്കാർ ചേർന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയിൽ അനിൽ കുമാറിന് ചികിത്സയ്ക്ക് സംവിധാനമൊരുക്കി. ഇൻഷുറൻസിന് പുറമെ ചികിത്സയ്ക്കായി ചെലവായ 2 ലക്ഷം രൂപ ലുലു ഗ്രൂപ്പ് തന്നെ കെട്ടിവെച്ചു.
ഭർത്താവിനെ വെട്ടിക്കൊന്ന് വീടുവിട്ട ഭാര്യ അറസ്റ്റിൽ: പിടിയിലായത് മണർകാട് പള്ളി പരിസരത്തുനിന്നും
തുടർന്ന് നാട്ടിലേക്ക് പോകണമെന്ന് അനിൽകുമാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ യാത്രയ്ക്കുള്ള വിമാനടിക്കറ്റും സഹായത്തിനായി അഞ്ചരലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനേജ്മെന്റും, ജീവനക്കാരും ചേർന്ന് നൽകി. രണ്ട് മാസത്തെ അധിക ശമ്പളവും ലുലു ഗ്രൂപ്പ് അനിലിന് നൽകി. പന്ത്രണ്ടര ലക്ഷം രൂപയുടെ സഹായമാണ് അനിൽകുമാറിന്റെ ചികിത്സയ്ക്കുൾപ്പെടെ കൈമാറിയത്.
തുടർന്ന് ചികിത്സയ്ക്കായി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി ഒരു ലക്ഷം രൂപ കൂടി അനിൽ കുമാറിന് നൽകുകയും ചെയ്തു. ഇതിനിടയിലാണ് ചികിത്സക്ക് പുറമെ മകളുടെ പഠന ചെലവിനുള്ള തുക കണ്ടെത്തുന്നതിനടക്കം അനിൽ കുമാർ ബുദ്ധിമുട്ടുന്നതായി എം എ യൂസഫലി അറിഞ്ഞത്. വിവരം അറിഞ്ഞയുടനെ യൂസഫലിയുടെ നിർദ്ദേശപ്രകാരം ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജ് അനിൽ കുമാറിന്റെ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപ കൈമാറി. യൂസഫലിയുടെ കരുതലിന് ഒരിക്കൽ കൂടി നന്ദി പറയുകയാണ് ഈ കുടുംബം.
Post Your Comments