Latest NewsUAENewsInternationalGulf

ശൈഖ് മുഹമ്മദ് ബിൻ സായിദുമായി ചർച്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി

ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ നേതാക്കൾ ചർച്ച ചെയ്തു. നിക്ഷേപം, സാമ്പത്തികം, വ്യാപാരം, വികസനം എന്നീ മേഖലകളിലും ചർച്ചകൾ നടന്നു.

Read Also: സര്‍ക്കാര്‍ ധാര്‍ഷ്ട്യം വെടിഞ്ഞ് ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി പരിഹരിക്കണം : രമേശ് ചെന്നിത്തല

കൃഷി, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊർജം, നൂതന സാങ്കേതികവിദ്യ, ആരോഗ്യം, മറ്റ് സുപ്രധാന മേഖലകൾ തുടങ്ങിയ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയിൽ അവലോകനം ചെയ്തു. ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റിനെ സ്വീകരിച്ചത് രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ്. ഇതാദ്യമായാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്.

Read Also: കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 92 പുതിയ കേസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button