Latest NewsNewsInternationalTechnology

ആപ്പിൾ വാച്ച് പൊട്ടിത്തെറിച്ച് അപകടങ്ങൾ: സീരീസ് 3യുടെ ഡിസൈനിനെതിരെ പരക്കെ വിമർശനം

ന്യൂയോർക്ക്: ആപ്പിൾ വാച്ച് പൊട്ടിത്തെറിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നതായി റിപ്പോർട്ട്. വടക്കന്‍ കലിഫോര്‍ണിയയിലെ അമേരിക്കന്‍ ജില്ലാ കോടതിയില്‍ ക്രിസ് സ്മിത്ത് എന്ന ഉപയോക്താവാണ് തന്റെ കൈക്ക് ബാറ്ററി വികസിച്ചതിനാല്‍ ഗ്ലാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റു എന്നാണ് പരാതി നല്‍കിയത്. ആപ്പിള്‍ വാച്ച് സീരീസ് 3യുടെ ഡിസൈനിനെതിരെ സ്മിത്തിനെ കൂടാതെ നാലു പേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്.

ആപ്പിള്‍ വാച്ച് സീരീസ് 3യുടെ രൂപകല്‍പനാ പിഴവു മൂലം ഉപയോക്താക്കള്‍ക്ക് അപകടം സംഭവിക്കാനിടയുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. ആപ്പിള്‍ വാച്ച് സീരീസ് 3യുടെ രൂപകല്‍പനയില്‍ അപാകതയുണ്ടെന്നും ബാറ്ററിക്ക് വികസിക്കാന്‍ ഇടം നല്‍കിയിട്ടില്ലെന്നും ഇതിനാല്‍ ഡിസ്‌പ്ലേ പൊട്ടാമെന്നും ആരോപണം. വാച്ചിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ച് തന്റെ കൈ ഞരമ്പ് പൊട്ടിയെന്ന് ആരോപിച്ച് കേസ് കൊടുത്തിരിക്കുകയാണ് അമേരിക്കയിലുള്ള ആപ്പിള്‍ വാച്ച് ഉപയോക്താവ്.

ആപ്പിള്‍ വാച്ച് സീരീസ് 3യില്‍ വാച്ചിന്റെ ബോഡിക്കും ഗ്ലാസിനുമിടയില്‍ ഇരിക്കുന്ന ബാറ്ററിക്ക് വികസിക്കാന്‍ ആവശ്യത്തിന് ഇടം നല്‍കിയിട്ടില്ല എന്നാണ് പരാതിക്കാര്‍ പറയുന്നത്. അതുപോലെത്തന്നെ വാച്ചിന്റെ ബാറ്ററി വികസിക്കുന്ന പ്രശ്‌നം ആപ്പിളിന് വില്‍ക്കുന്നതിനു മുൻപ് തന്നെ അറിയാമായിരുന്നു എന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

Read Also:- പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!

ബാറ്ററി വികസിക്കുമ്പോള്‍ മര്‍ദം വാച്ചിന്റെ ഗ്ലാസ് ഇരിക്കുന്നിടത്തേക്കാണ് വരിക. അപ്പോള്‍ ഗ്ലാസ് ഇളകിപ്പോകുകയോ, പൊട്ടിത്തെറിക്കുകയോ ചെയ്യാം. താന്‍ ഗോള്‍ഫ് കോര്‍ട്ടില്‍ ഇരിക്കുമ്പോഴാണ് ഗ്ലാസ് തകര്‍ന്ന് കഷണങ്ങള്‍ സ്റ്റിയറിങ് വീലില്‍ വീണ് കൈ മുറിഞ്ഞതെന്നാണ് സ്മിത്ത് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button