Latest NewsNewsCars

ഇലക്ട്രിക് കാർ വിപണിയിലെത്തിക്കാൻ ഒല

ദില്ലി: 2023 ആരംഭത്തോടെ ഇലക്ട്രിക് കാർ വിപണിയിൽ എത്തിക്കാനൊരുങ്ങി ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഒല. ഒല സീരിസ് എന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ വിജയകരമായ തുടക്കം കമ്പനിയിലും ഉപഭോക്താകളിലും ആത്മവിശ്വാസം പകർന്നിരുന്നു.

ഒലയുടെ ആദ്യ ഉൽപ്പന്നം പ്രതീക്ഷ നൽകുന്നതായി തോന്നുന്നുവെന്നും അടുത്ത വർഷത്തിനുള്ളിൽ ഇലക്ട്രിക് കാർ രംഗത്തേക്ക് പ്രവേശിക്കാൻ ബ്രാൻഡ് ഒരുങ്ങുന്നുവെന്നും ഒലയുടെ സ്ഥാപകൻ ഭവിഷ് അഗർവാൾ വ്യക്തമാക്കിയതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

Read Also:- വെറും വയറ്റില്‍ രാവിലെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ..!!

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് കാറിന്റെ പദ്ധതി പൂർത്തിയാക്കാനാണ് ഒലയുടെ തീരുമാനം. പ്രോജക്ടുമായി അടുക്കുമ്പോൾ തങ്ങൾ വിശദാംശങ്ങൾ ചർച്ച ചെയ്യണമെന്നാണ് പ്രോജക്ടിനെക്കുറിച്ചുള്ള ചോദ്യത്തോട് ഭവിഷ് അഗർവാൾ പ്രതികരിച്ചത്. ഒലയുടെ ഇലക്ട്രിക് കാർ 2023ഓടെ ആഗോള അരങ്ങേറ്റം കുറിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button