കോഴിക്കോട് : ജില്ലയിൽ മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷ റാലിക്കെതിരെ കേസെടുത്ത് പോലീസ്. അനുമതിയില്ലാതെ ജാഥ നടത്തല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അന്യായമായ സംഘം ചേരല്‍, കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പതിനായിരക്കണക്കിന് ആളുകളാണ് ഡിസംബര്‍ 9-ന് കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്. റാലിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മാസ്ക് പോലും ധരിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനാലാണ് കേസെന്നാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Read Also : ജനുവരി മുതല്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യമന്ത്രി
വഖഫ് സംരക്ഷണ റാലി സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമപരമായ നടപടി കൂടി വന്നിരിക്കുന്നത്. അതേസമയം, കേസെടുത്തതിനോട് ലീഗ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
Post Your Comments