Latest NewsNewsTechnology

ഓണ്‍ലൈനിൽ മാക്ക്ബുക്ക് പ്രോയ്‌ക്കെതിരേ വ്യാപക പരാതികള്‍

ആപ്പിൾ മാക്ക്ബുക്ക് പ്രോയ്‌ക്കെതിരേ വ്യാപക പരാതികള്‍. ഓണ്‍ലൈനിലാണ് പലരും പരാതി ഉയര്‍ത്തയിരിക്കുന്നത്. ചില എസ്ഡി കാര്‍ഡുകള്‍ ഇതില്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പരാതി. പുതിയ 14-ഉം 16-ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകള്‍ക്കൊപ്പം എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍, കുറഞ്ഞ ട്രാന്‍സ്ഫര്‍ വേഗതയാണ് വില്ലനായിരിക്കുന്നത്. മറ്റു ചിലതിലാവട്ടെ, ഇതിന് ആക്‌സസ്സ് ലഭിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ സമയത്ത് പുതിയ മാക്ബുക്ക് പ്രോ മോഡലുകളുടെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു എസ്ഡി കാര്‍ഡ് പിന്തുണയുടെ തിരിച്ചുവരവ്. വീഡിയോ എഡിറ്റര്‍മാരും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. വെബില്‍ ലഭ്യമായ ഒന്നിലധികം പരാതികള്‍ സൂചിപ്പിക്കുന്നത്.

പുതിയ മാക്ക്ബുക്ക് പ്രോയിലെ ധാരാളം ഉപയോക്താക്കള്‍ എസ്ഡി കാര്‍ഡുകളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന്. 14 ഇഞ്ച് മാക്ബുക്ക് പ്രോ, 16 ഇഞ്ച് മാക്ബുക്ക് പ്രോ (2021) എന്നിവയിലെ പ്രശ്‌നങ്ങള്‍ കാരണം ചില ഉപയോക്താക്കള്‍ സ്ലോ ട്രാന്‍സ്ഫര്‍ പ്രശ്‌നം ഉയര്‍ത്തിക്കാണിക്കുന്നു. പുറമേ ഉപയോക്താക്കള്‍ മൗണ്ടിംഗ് പ്രശ്നങ്ങളെക്കുറിച്ചും പെട്ടെന്നുള്ള ക്രാഷുകളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രശ്നങ്ങള്‍ ഏതെങ്കിലും പ്രത്യേക എസ്ഡി കാര്‍ഡിലോ സ്റ്റോറേജ് വേരിയന്റിലോ പരിമിതപ്പെടുത്തിയിരിക്കുന്നതായി തോന്നുന്നില്ല. പ്രശ്നങ്ങള്‍ ഒരു ബ്രാന്‍ഡില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും പരാതികള്‍ സൂചിപ്പിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍, പുതിയ മാക്ബുക്ക് പ്രോയ്ക്കൊപ്പം ഒരു എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു എറര്‍ മെസേജ് കാണുന്നതായി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Read Also:- കരളിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത് ഇലക്കറികൾ

എസ്ഡി കാര്‍ഡുകള്‍ വീണ്ടും ഫോര്‍മാറ്റ് ചെയ്താലും പ്രശ്‌നങ്ങള്‍ മാറുന്നില്ല. അതുപോലെ, ഉപയോക്താക്കള്‍ അവരുടെ എസ്ഡി കാര്‍ഡുകള്‍ ഒരു എക്‌സ്റ്റേണല്‍ യുഎസ്ബി ടൈപ്പ്-സി അഡാപ്റ്റര്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുമ്പോള്‍ അതേ ഫോര്‍മാറ്റ് നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button