Latest NewsKeralaNews

ജനങ്ങളെ കഷ്‌ടപ്പെടുത്താനല്ല ഉദ്യോഗസ്ഥർ കസേരയിൽ ഇരിക്കുന്നത്‌: മുഖ്യമന്ത്രി 

അഴിമതി ഏറ്റവും കുറഞ്ഞ നാടാണ് നമ്മുടേത്

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ വരുന്നത് അവകാശം നേടാനാണ്, ഔദാര്യത്തിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണമെന്നും കസേരയിലിരിക്കുന്നത് ജനങ്ങളെ വിഷമിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ അല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
മുഖ്യമന്ത്രി.

ആരും വ്യക്തിപരമായ ഔദാര്യത്തിന് വേണ്ടി വരുന്നവരല്ല. അവരുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നതെന്ന് ഓര്‍ക്കണം. സംസ്ഥാനത്തിന്റെ പൊതു സ്വഭാവത്തിന് ചേരാത്ത കടുത്ത ദുഷ്പ്രവണതകള്‍ നിലനില്‍ക്കുന്നു എന്നതാണ് വസ്തുത. ഇതില്‍ നിന്ന് എങ്ങനെ മുക്തി നേടുമെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുവദിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പറ്റില്ലെന്ന് തന്നെ പറയണം. എന്നാല്‍ അനുവദിക്കാവുന്ന കാര്യങ്ങളിലും വിമുഖത സ്വീകരിക്കുന്നത് ശരിയല്ല.

Read Also  :  ബി.ജെ.പി ഭയം സൃഷ്ടിച്ച് ആളുകളെ പാര്‍ട്ടിയിലേക്ക് കൂട്ടുന്നു, പ്രതികള്‍ക്ക് സി.പി.ഐ.എമ്മുമായി ബന്ധമില്ല: കോന്നി എംഎല്‍എ

ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്. ജനങ്ങളെ പ്രയാസപ്പെടുത്താനല്ല കസേരയിലിരിക്കേണ്ടത്. ചില ഉദ്യോഗസ്ഥർ വാതിൽ തുറക്കുന്നില്ല. ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ പോലും ഉഴപ്പുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്ക് താമസം എവിടെയായിരിക്കുമെന്ന് എല്ലാവർക്കും അറിയാമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

അഴിമതി ഏറ്റവും കുറഞ്ഞ നാടാണ് നമ്മുടേത്. എന്നാല്‍, അഴിമതി തീരെ ഇല്ലാത്ത നാട് ആക്കുകയാണ് നമ്മുടെ ആവശ്യം.നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി നിങ്ങളിരിക്കുന്ന കസേരയുടെ ഭാഗമായിട്ടാണെന്ന കാര്യം ഓര്‍മ വേണം. ആളുകളെ ഉപദ്രവിക്കാനല്ല ചുമതല നിര്‍വഹിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button