Latest NewsKeralaNews

വഖഫ് ബോര്‍ഡ് നിയമനം : പി.എസ്.സിക്ക് തന്നെയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : വഖഫ് ബോര്‍ഡ് നിയമനത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവസ്വം ബോര്‍ഡില്‍ ഹിന്ദുക്കളെ മാത്രമേ ജീവനക്കാരാക്കൂ എന്നത് പോലെ വഖഫ് ബോര്‍ഡില്‍ മുസ്ലിമിനെ മാത്രമേ ജീവനക്കാരാക്കു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലീഗിന്റെ സമരാഹ്വാനം സംഘപരിവാറിനുള്ള പച്ചക്കൊടിയാണ്. മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്നതൊന്നും ഉണ്ടാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രബലമായ എല്ലാ മുസ്ലീം സംഘടനകളും ലീഗിന്റെ ആവശ്യം തള്ളിക്കളഞ്ഞു. ബിജെപിയുടെ തലശേരി പ്രകടനത്തിനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി

സിപിഎം നേമം ഏരിയുടെ പുതിയ ഓഫീസ് കെട്ടിടെ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് ലീഗിനും ആര്‍എസ്എസിനും എതിരെ അതി ശക്തമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ‘വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചതോടെ എന്തോ അവസരം കിട്ടിയെന്ന് മുസ്ലീംലീഗ് കരുതിയിരിക്കുകയാണ്. ലീഗ് ആളെ പറ്റിക്കുന്നതില്‍ വിദഗ്ദരാണ് , േദവസ്വം ബോര്‍ഡില്‍ ഹിന്ദുക്കളെ മാത്രമേ ജീവനക്കാരാക്കു എന്നത് പോലെ വഖഫ് ബോര്‍ഡില്‍ മുസ്ലീമിനെ മാത്രമേ ജീവനക്കാരാക്കൂ’, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button