അബുദാബി: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി എമിറേറ്റ്‌സ് പോസ്റ്റ്. യു എ ഇയുടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ നേട്ടങ്ങളെ ഉയർത്തിക്കാട്ടുന്ന സ്റ്റാമ്പാണ് പുറത്തിറക്കിയത്. സുവനീർ ഷീറ്റുകളും എമിറേറ്റ്‌സ് പോസ്റ്റ് പുറത്തിറക്കി. എട്ട് സുവനീർ ഷീറ്റുകളും, ഒരു സ്റ്റാമ്പ് ഷീറ്റുമാണ് എമിറേറ്റ്‌സ് പോസ്റ്റ് യു എ ഇയുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയിരിക്കുന്നത്.
Read Also: ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി മൂന്ന് മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി
യു എ ഇയിലെ ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികളുടെ ഛായാചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള രീതിയിലാണ് സുവനീർ ഷീറ്റുകൾ ഒരുക്കിയിരിക്കുന്നത്. എട്ടാമത്തെ സുവനീർ ഷീറ്റിൽ എല്ലാ എമിറേറ്റുകളിലെയും ഭരണാധികാരികളുടെയും, കിരീടാവകാശികളുടെയും ഛായാചിത്രങ്ങൾ ഒരുമിച്ച് ആലേഖനം ചെയ്തിട്ടുണ്ട്. രണ്ട് വ്യത്യസ്ത രൂപങ്ങളിലാണ് സ്റ്റാമ്പ് തയ്യാറാക്കിയത്. ഒരു സ്റ്റാമ്പിൽ യു എ ഇയിലെ എല്ലാ എമിറേറ്റുകളിലെയും ഭരണാധികാരികളുടെയും, കിരീടാവകാശികളുടെയും ഛായാചിത്രങ്ങളും, രണ്ടാമത്തെ സ്റ്റാമ്പിൽ ‘ഇയർ ഓഫ് ദി 50th’ എന്ന ലോഗോയും പതിപ്പിച്ചിട്ടുണ്ട്.
Read Also: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യം: പാർലമെന്റിൽ പ്രൊപ്പോസൽ നൽകി ബിജെപി എംപി
Post Your Comments