ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതോടെ സമരം ചെയ്തിരുന്ന കര്‍ഷക യൂണിയനുകളില്‍ ഭൂരിഭാഗവും സമരം അവസാനിപ്പിച്ച് മടങ്ങാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഇനിയും സമരത്തില്‍ നിന്നും പിന്മാറാന് ഒരുക്കമില്ലാതെ ഒരു വിഭാഗം രംഗത്തുണ്ട്. രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടാണ് ഇവര്‍ സമരത്തില്‍ നിന്ന് പിന്മാറാത്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവ് രാകേഷ് ടികായത്ത് സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
പഞ്ചാബിലെ കര്‍ഷക യൂണിയനുകളില്‍ വലിയൊരു വിഭാഗം സമരം പിന്‍വലിക്കുകയാണെന്ന് അറിയിച്ചുകഴിഞ്ഞു. ജാഠ് സിഖ് സമുദായത്തിലുള്ളവര്‍ അംഗങ്ങളായുള്ള യൂണിയനുകളാണ് സമരം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. കേന്ദ്രം എല്ലാ ആവശ്യങ്ങളും അംഗീകരിച്ച സ്ഥിതിക്ക് സമരം പിന്‍വലിക്കണമെന്ന ആവശ്യമാണ് ഈ യൂണിയനുകള്‍ ഉയര്‍ത്തുന്നത്. കര്‍ഷകരില്‍ ഒരു വിഭാഗം സമരത്തില്‍ നിന്നും പിന്മാറിയതായി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സമരം തുടരുമെന്ന് അറിയിച്ചിരിക്കുകയാണ്. മിനിമം വില എന്ന ഗ്യാരണ്ടി പ്രഖ്യാപിക്കണമെന്നും മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ക്ക് ട്രാക്ടറുകള്‍ നല്‍കണമെന്നുമുള്ള ഒരു നീണ്ട ആവശ്യങ്ങളുടെ പട്ടികയാണ് ഇവര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള കോണ്‍ഗ്രസുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കത്തിന്റെ ഭാഗമാണ് രാകേഷ് ടികായത്തിന്റെ ഈ നിലപാട് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Post Your Comments