കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മോന്‍സന്റെ മുന്‍ ഡ്രൈവര്‍ നല്കിയ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
Read Also : നേവല്‍ ഷിപ്പ് റിപ്പയര്‍യാഡിലും എയര്ക്രാഫ്റ്റ്യാഡിലും അപ്രന്റിസ് ഒഴിവ്
ഹര്‍ജിയിലെ ആവശ്യങ്ങള്‍ക്കപ്പുറമുള്ള വിഷയങ്ങളില്‍ കോടതി ഇടപെടുന്നുവെന്നും കോടതിയുടെ ഇടപെടലുകള്‍ മോന്സന് കേസിലെ അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തെ കുറിച്ച് നിലവില്‍ ആര്‍ക്കും പരാതിയില്ലെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ പറഞ്ഞതിന് പിന്നില്‍ മറ്റ് പ്രേരണകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ഇഡി സംസ്ഥാനത്തെ പല കേസുകളിലും ഇടപെടല്‍ നടത്തുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
Post Your Comments