Latest News

ശബരിമല തീര്‍ത്ഥാടനത്തിൽ കെട്ട് നിറയ്ക്കലിന്റെ പ്രാധാന്യം എന്ത് ?

ലളിതജീവിതം നയിച്ച് വ്രതം നോറ്റ് ഇരുമുടിക്കെട്ടും തലയിലേന്തി എത്തുന്നവരെ മാത്രമേ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കുകയുള്ളൂ

സന്നിധാനം : ശബരിമല തീര്‍ത്ഥാടനത്തിനു വേണ്ടി വ്രതം നോറ്റ് ഇരുമുടിക്കെട്ട് ഒരുക്കുന്നതും കെട്ടുന്നതുമാണ് ഈ ആചാരം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ഒരുക്കുന്നത്. ലളിതജീവിതം നയിച്ച് വ്രതം നോറ്റ് ഇരുമുടിക്കെട്ടും തലയിലേന്തി എത്തുന്നവരെ മാത്രമേ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കുകയുള്ളൂ. ഇരുമുടിക്കെട്ട് ഇല്ലാത്ത ഭക്തര്‍ക്ക് വേറൊരു വഴിയിലൂടെ ശ്രീകോവിലിനു മുന്നില്‍ എത്തി തൊഴാവുന്നതാണ്.

കെട്ട് നിറയ്ക്കലിന്റെ ഭാഗമായി ചകിരിമാറ്റി വെടിപ്പാക്കിയ തേങ്ങയില്‍ ശരണംവിളികളോടെ അഭിഷേകത്തിനുള്ള പശുവിന്‍ നെയ്യ് നിറയ്ക്കുന്നു. തേങ്ങയുടെ മുകളില്‍‍ ചെറിയ ദ്വാരമുണ്ടാക്കി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതും നെയ്യ് നിറയ്ക്കുന്നതും പ്രതിരൂപാത്മകമാണ്. ഇതിലൂടെ മനസ്സില്‍ നിന്ന് ലൗകിക ബന്ധങ്ങള്‍ വിഛേദിച്ച് ആത്മീയചിന്ത നിറയ്ക്കുകയാണ് ചെയ്യുന്നത്.

Read Also : ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞു

അയ്യപ്പ സ്വാമിക്കുള്ള വഴിപാട് നെയ്യ് നിറച്ച നെയ്ത്തേങ്ങയാണ്. ഇരുമുടിക്കെട്ടിന്റെ ആദ്യ അറയില്‍ നെയ്ത്തേങ്ങയും അയ്യപ്പസ്വാമിക്കുള്ള മറ്റ് പൂജാദ്രവ്യങ്ങളും നിക്ഷേപിച്ച് ചരടു കൊണ്ട് കെട്ടിമുറുക്കുന്നു. ഈ അറ ആത്മീയ ശക്തിയാല്‍ നിറഞ്ഞതാണ്. അടുത്ത അറയില്‍ വിവിധ പവിത്രസ്ഥാനങ്ങളില്‍ ഉടയ്ക്കാനുള്ള തേങ്ങകള്‍ നിറയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button